മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) വനിത വിഭാഗം കേരളത്തിൽ ഇന്ന് ഏറെ ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടിരിക്കുന്ന ആശാ വർക്കർമാരായ വനിതകളുടെ സഹന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് “സഖി ആദരം” എന്ന പേരിൽ സംസ്ഥാന വ്യാപകമായി ആയിരം ആശാവർക്കർമാരെ ആദരിക്കുക എന്ന പരിപാടി സംഘടിപ്പിക്കുകയാണ്. അതിൻ്റെ ഭാഗമായി എൻ.ടിയു കൊയിലാണ്ടി ഉപജില്ലാ സമിതിയും “സഖി ആദരം” സംഘടിപ്പിച്ചു.
ചേലിയ സ്വദേശിയായ ആശാ വർക്കർ ശ്രീമതി പ്രിയ ഒരുവമ്മലിനെയാണ് ഉപജില്ല സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. പ്രിയ ഒരുവമ്മൽ നേരത്തെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നു.
എൻ.ടി.യു ഉപജില്ല പ്രസിഡണ്ട് ബി എൻ ബിന്ദു വനിത വിഭാഗം കൺവീനർ ജെ.എ അശ്വതി, ടി വൃന്ദ , ഗൗരി മുരളീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി സംജിത് ലാൽ , ഉപജില്ല സെക്രട്ടറി ആർ.ജെ മിഥുൻ ലാൽ, ഉപജില്ല അംഗങ്ങളായ എം.കെ രൂപേഷ്, നിഖിൽ മോഹൻ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.