അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചു

ചേമഞ്ചേരി : തൂവക്കോട് പടിഞ്ഞാറേ മലയിൽ വിജയൻ (58 ) കിണറിൽ വീണു മരിച്ചു. അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാ എത്തി കിണറിൽ ഇറങ്ങിയാണ് വിജയനെ പുറത്തെടുത്തത്. ഓക്സിജൻ ലഭ്യത കുറഞ്ഞ കിണറ്റിൽ ബിഎ സെറ്റ് ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി.കെ.ഇർഷാദ് ഇറങ്ങിയാണ് പുറത്ത് എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

Leave a Reply

Your email address will not be published.

Previous Story

മഞ്ഞപ്പിത്തം പടരുന്നു പ്രതിരോധ പ്രവർത്തനം തുടങ്ങി

Next Story

“സഖി ആദരം” – നടത്തി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) കൊയിലാണ്ടി

Latest from Local News

സ്നേഹ സംഗമമായ് വി.ഡി സതീശൻ്റെ ഇഫ്താർ വിരുന്ന്

കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍

ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ്  രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .