കുഞ്ഞാലിമരക്കാര്‍ മ്യൂസിയം ആര്‍ക്കൈവ്സ് രേഖകളില്‍; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

കോഴിക്കോട് ജില്ലയിലെയും വടകര താലൂക്കിലെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തെക്കുറിച്ചുള്ള  അഥവാ മ്യൂസിയം രൂപം കൊള്ളുന്നതിന്റെ തൊട്ടുമുമ്പുള്ള വിവരങ്ങള്‍  കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സ് രേഖകളില്‍ കാണാം. കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്സിലെ സെലക്ടഡ് റിക്കോര്‍ഡ്സ് 4 എന്ന രേഖയിലാണ് മ്യൂസിയം രൂപം കൊള്ളുന്നതിന്റെ സൂചനകള്‍ കാണാവുന്നത്. 
ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ ഇ.എം.എസ്.മന്ത്രിസഭയുടെ അവസാനകാലത്താണ്  മ്യൂസിയസ്ഥാപനവുമായി ബന്ധപ്പെട്ട കത്തുകള്‍ നമ്മള്‍ കാണുന്നത്.  1959 ഏപ്രില്‍ 11ാം തീയതി ഗവണ്‍മെന്റ് ഓഫ് കേരളയുടെ  വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറി ശങ്കരന്‍ നമ്പ്യാര്‍  കോഴിക്കോട് ജില്ലാകലക്ടര്‍ക്ക്  കുഞ്ഞാലിമരക്കാരുടെ  സ്മൃതിശേഷിപ്പുകള്‍ സ്ഥിതിചെയ്യുന്ന  സ്ഥലം ഇന്‍സ്പെക്ട് ചെയ്യാന്‍  ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കാണാം.
കോഴിക്കോട് ജില്ലാകലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂഡിവിഷണല്‍ ഓഫീസര്‍  എം.കെ.രാഘവന്‍ നമ്പ്യാര്‍ കുഞ്ഞാലിമരക്കാരുടെ  സ്മൃതിശേഷിപ്പുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം  പരിശോധിക്കുകയും  1959 മെയ് 11ാം തീയതി  വിശദമായ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു.
റവന്യൂ ഡിവിഷനല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് കുഞ്ഞാലിമരക്കാരുടെ ചരിത്രവും കുഞ്ഞാലിമരക്കാര്‍മാരും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള പോരാട്ടത്തിന്റെ വിവരങ്ങളാണ്  നല്‍കുന്നത്. രണ്ടാമത്തെ ഭാഗത്ത് കുഞ്ഞാലിമരക്കാരുടെ  കോട്ടയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കാണാം. മൂന്നാമത്തെ ഭാഗത്ത് കുഞ്ഞാലിമരക്കാരുടെ ശവകുടീരവും  ജലാല്‍ പള്ളി എന്ന പേരിലറിയപ്പെടുന്ന ജുമാമസ്ജിദിനെപ്പറ്റിയും വിവരിക്കുന്നു. നാലാമത്തെ ഭാഗം പോര്‍ച്ചുഗീസുകാരില്‍ നിന്ന് കുഞ്ഞാലിമരക്കാര്‍ പിടിച്ചെടുത്ത് പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വാളാണ്. യുദ്ധത്തേക്കാള്‍  ചില ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കും ആയിരുന്നു ഈ വാളുപയോഗിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പള്ളിക്കകത്ത് മരം കൊണ്ട് നിര്‍മ്മിച്ച് ചിത്രങ്ങളാല്‍ അലകൃതമായ ഒരു സിംഹാസനത്തെ കുറിച്ച് പരാമര്‍ശനങ്ങള്‍ ഉണ്ട്. അഞ്ചാമത്തെ ഭാഗം ജലാല്‍ പള്ളിയെക്കുറിച്ചും  ആറാമത്തെ ഭാഗം കുഞ്ഞാലിമരക്കാരുടെ വീടിനെക്കുറിച്ചും ആണ്.
ആര്‍ ഡി ഒ വിന്റെ വിശദമായ ഈ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാകലക്ടര്‍ എസ്.അനന്ദകൃഷ്ണന്‍ ഐ.എ.എസ്. 1956 ജൂണ്‍ 4ാം തീയതി ദി സെക്രട്ടറി ടു ഗവണ്‍മെന്റ് എജുക്കേഷണല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്  തിരുവനന്തപുരത്തിലേക്ക് അയച്ചു കൊടുത്തു. ഈ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളാണ്  കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തെക്കുറിച്ചുള്ള ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലും കാണുന്നത്.  ഈ റിപ്പോര്‍ട്ട് വന്ന് വളരെ കഴിഞ്ഞിട്ട് 1976 ലാണ് കേരള ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതിനെ ഒരു സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കുന്നത്.
1956 ല്‍  ഐക്യേകേരളസംസ്ഥാനം രൂപം കൊണ്ടു. പുതുതായി രൂപം കൊണ്ട സംസ്ഥാനത്തെ ഭരണകൂടത്തിന്റെ  പ്രധാന ചുമതലയാണ് കേരളമെന്ന ഭൂമിയുടെ ചരിത്രത്തെയും  പൈതൃകത്തെയും സംരക്ഷിക്കുകയും  ചരിത്രത്തിലെ അതുല്യ വ്യക്തിത്വങ്ങളെ പൊതുസമൂഹത്തിനും  പുതുതലമുറക്കുമായി പരിചയപ്പെടുത്തുക എന്നത്. ഈ ദൗത്യം ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ നിര്‍വ്വഹിക്കുന്നതിന്റെ സൂചനകളാണ് മേല്‍പറഞ്ഞ രേഖയില്‍ കാണാവുന്നത്.

Leave a Reply

Your email address will not be published.

Previous Story

ബന്ധങ്ങൾ നട്ടുവളർത്തണം: ഡോ. കോയ കാപ്പാട് (വൈസ് ചെയർമാൻ കേരള ഫോക്‌ലോർ അക്കാദമി)

Next Story

കന്മന ശ്രീധരൻ മാസ്റ്ററുടെ ‘കാവൽക്കാരന ആര് കാക്കും’ പുസ്തക പ്രകാശനം മാർച്ച് 12ന്

Latest from Main News

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍

സത്യസന്ധനും മനുഷ്യ സ്നേഹിയുമായ ഒരു ഡോക്ടറുടെ ആത്മ നൊമ്പരമായി കേരളം ഡോ: ഹാരിസിൻ്റെ വെളിപ്പെടുത്തലിനെ കാണുന്നു; അഭിനന്ദനങ്ങൾ ഡോ. ഹാരിസ് – മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം മെഡിക്കൽ കോളെജ് യൂറോളജി വിഭാഗം തലവൻ ഡോ: ഹാരിസ് ചിറക്കൽ നടത്തിയ വെളിപാടുകൾ രോഗാതുരമായ കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തിൻ്റെ

പുതുക്കിയ റെയില്‍വേ യാത്രാനിരക്ക് പ്രാബല്യത്തില്‍; ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇന്നുമുതല്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം

റെയിൽവേയിലെ പുതുക്കിയ യാത്രാ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ക്ലാസ്സുകളിൽ 500 കിലോമീറ്റർ ദൂരം വരെ നിരക്ക് വർധന ഉണ്ടാകില്ല.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.