നമ്മൾ മറ്റൊരാളോട് കാണിച്ച ക്രൂരത ഓർത്ത് മാപ്പ് തേടണം. എന്നാൽ നമ്മോട് ആരെങ്കിലും അരുതായ്മ കാണിച്ചാൽ അത് മറവിക്ക് വിട്ടുകൊടുത്തു മാപ്പാക്കണം. ഒരു ചെറിയ സഹായം പോലും ചെയ്തവരെ ഓർത്ത് നന്ദി കാണിക്കണം.നമ്മൾ ചെയ്യുന്ന എത്ര വലിയ സഹായവും മറക്കാൻ തയ്യാറാകണം.ബന്ധം വിച്ഛേദിച്ചവരോട് ചേർച്ചയുണ്ടാക്കണം. അർഹമല്ലാത്ത രൂപത്തിൽ ബന്ധം മുറിച്ചവർക്ക് സ്വർഗ്ഗ സുഗന്ധം പോലും നിഷിദ്ധമാണത്രെ! നല്ല മനുഷ്യരിലൂടെയാണ് നാട്ടിൽ നന്മയുണ്ടാകുന്നത്. ബന്ധങ്ങളിൽ വെള്ളം ഒഴിച്ചു നട്ടുവളർത്താനുള്ള കാലമായി നോമ്പുകാലത്തെ കണ്ടാൽ ജീവിതം ആശ്വാസ പൂർണമാകും…….