കിഴക്കോത്ത്: മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി ഉപ്പിലിട്ട പഴവർഗ്ഗങ്ങൾ, കുലുക്കി സർബത്ത്, ദം സോഡാ , മസാല സോഡ’ എന്നിവ വിൽക്കുന്നത് തടഞ്ഞു.
എരിവും പുളിയും, മറ്റ് മസാല കൂട്ടുകളും ചേർത്തുള്ള പാനീയങ്ങൾ കിഡ്നി, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകുന്നു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പഞ്ചായത്ത് രാജ് ആക്ട്, കേരള പബ്ലിക് ഹെൽത്ത് ആക്ട് എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കും. ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി , ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ സനൂപ്, കൊടുവള്ളി പോലീസ് ഓഫീസർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കർശന പരിശോധനകൾ തുടരുമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സാജിദത്തും പഞ്ചായത്ത് സെക്രട്ടറി അൻസു . ഒ എ യും അറിയിച്ചു
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







