കൊല്ലം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല റേഡിയോ നാടകമത്സരത്തിലാണ് അംഗീകാരം ലഭിച്ചത്. ഓസ്കാർ പുരുഷു നാടകത്തിൽ പുരുഷു പൂച്ചയ്ക്ക് ശബ്ദം നൽകിയാണ് ദല മികച്ച നടിയായത്. മത്സരത്തിൽ ഏറ്റവും കൂടുതൽ മത്സരം നടന്ന വിഭാഗമായിരുന്നു മികച്ച നടിക്കുള്ളത്. ഏഴോളം മികച്ച നടിമാരിൽ നിന്നാണ് ദല ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പല സ്കൂളുകളിൽ നിന്നും റേഡിയോ നാടകങ്ങൾ ഉണ്ടായിരുന്നു.
തിരുവങ്ങൂർ ഹൈസ്കൂളിൽ ഒമ്പതാം തരം വിദ്യാർത്ഥിയാണ് ദല. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച നടിയായും ഈ വർഷം കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിലെ മികച്ച നടിയായും ദലയെ തിരഞ്ഞെടുത്തിട്ടുണ്ട്.