ചേമഞ്ചേരി : തൂവക്കോട് പടിഞ്ഞാറേ മലയിൽ വിജയൻ (58 ) കിണറിൽ വീണു മരിച്ചു. അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അത്യാഹിതം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാ എത്തി കിണറിൽ ഇറങ്ങിയാണ് വിജയനെ പുറത്തെടുത്തത്. ഓക്സിജൻ ലഭ്യത കുറഞ്ഞ കിണറ്റിൽ ബിഎ സെറ്റ് ഉപയോഗിച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി.കെ.ഇർഷാദ് ഇറങ്ങിയാണ് പുറത്ത് എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി .
Latest from Local News
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4
ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന് യു.ഡി.എഫ് – 10, എൽ.ഡി.എഫ് – 9, മറ്റുള്ളവർ – 1
അരിക്കുളം പഞ്ചായത്ത് എൽ.ഡി.എഫ് നയിക്കും. എൽ.ഡി.എഫ് – 8, യു.ഡി.എഫ് 5, മറ്റുള്ളവർ 2
യു ഡി എഫ് – 9 എൽ ഡി എഫ് – 7 ബി ജെ പി – 2
കൊയിലാണ്ടി നഗരസഭ വാർഡ് 26 വി.ടി സുരേന്ദ്രൻ, 27 ബിനില എന്നിവർ വിജയിച്ചു.







