നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിൽ അകാലത്തിൽ മരണപ്പെട്ട വെള്ളരിയിൽ ബാലൻ്റെ കുടുംബത്തെ സഹായിക്കാൻ യുഡിഎഫ് മേഖല കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ നിധി ഷാഫി പറമ്പിൽ എം പി വെള്ളിയൂരിൽ നടന്ന ചടങ്ങിൽ വെച്ച് ബാലൻ്റെ കുടുംബത്തിന് കൈമാറി. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മധു കൃഷണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ഹമീദ്, പി.എം പ്രകാശൻ, പി അനിൽകുമാർ, പി.കെ കെ സൂപ്പി, ഹരിന്ദ്രൻ തേലക്കര, വി.പി അസ്സയിനാർ, ഇ സത്യൻ, അഭിലാഷ്, കെ. ബഷീർ എന്നിവർ സംസാരിച്ചു.
