മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്.

/

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത നഞ്ചക്ക് കരാട്ടെ പരിശീലനം നടത്തുന്ന ഇളയ സഹോദരന്റേതാണ്.

ഷഹബാസിന്റെ മൊബൈൽ ഫോൺ മണിക്കൂറുകളായി പരിശോധിച്ച സൈബർ സെല്ലും പൊലീസും പ്രതികൾ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമാകും.

മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Next Story

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‌ കൊല്ലത്ത്‌ കൊടിയുയർന്നു

Latest from Local News

ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയും, ശ്യാമളയും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ന്യൂഡൽഹിയിലേക്ക്

കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയ്ക്കും, ശ്യാമളയ്ക്കും ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് ഉടൻ ആരംഭിക്കണം -വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള താലൂക്കിലെ വിവിധ

ദേശീയപാതയിൽ കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്ത് തകർച്ച

ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീടാറിങ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണം കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷികം

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന സന്ദർശനം നടത്തുന്ന തിക്കോടി ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ