കേരളാടൂറിസം വീണ്ടും ലോകത്തിൻ്റെ നെറുകയ്യിൽ തിളങ്ങുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ഐ.ടി.ബിയിൽ ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളത്തിന് ലഭിച്ചു. ടൂറിസം മാർക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങൾ മേളയിൽ അവതരിപ്പിച്ച പ്രൊജക്ടുകളിൽ നിന്നാണ് കേരളം അവാർഡിന് അർഹതനേടിയത്. കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് (Come Together in Kerala) നൂതനമായ മാർക്കറ്റിംഗ് ക്യാംപെയിനുള്ള “സിൽവർ അവാർഡും” ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് (Destination Wedding) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് “എക്സലൻ്റ്” അവാർഡുമാണ് ലഭിച്ചിരിക്കുന്നത്.
