ആരോഗ്യരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ്

ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച കണക്ക് കേരളം പുറത്തുവിട്ടു. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 വര്‍ഷത്തില്‍ 636.88 കോടി രൂപ കേന്ദ്രം നല്‍കിയില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു.

2023-24 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) കേന്ദ്രം നല്‍കാനുള്ളത് 636.88 കോടി രൂപയാണെന്ന് ചൂട്ടിക്കാണിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്കും, സംസ്ഥാന ആരോ​ഗ്യ സെക്രട്ടറി കേന്ദ്ര സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷന്‍ നാഷണല്‍ മിഷനും കത്ത് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഒക്‌ടോബര്‍ 28ന് കേന്ദ്രം നല്‍കിയ മറുപടിയിലും കേന്ദ്രം കേരളത്തിന് 2023-24 വര്‍ഷത്തില്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ട് എന്ന കാര്യം വ്യക്തമാണ്.

എന്‍എച്ച്എമ്മിന്റെ ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി അനുവദിച്ചില്ലെന്നും ഓഫീസ് വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published.

Previous Story

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും

Next Story

വന്ദേഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്രത്തിന് കത്തയച്ചു

Latest from Main News

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *12.05.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *12.05.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*     *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം വാഹനാപകടം നാല് പേർക്ക് ഗുരുതര പരിക്ക്

ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ചു കാർ യാത്രികരായ നാല് പേർക്ക് ഗുരുതര പരിക്ക് .

കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതിനും ഒരാഴ്ച നിരോധനം

കണ്ണൂർ∙ രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം

സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ