പുറക്കാമലയിലെ ജനങ്ങളുടെ ഇച്ഛാശക്തിയുടെ മുമ്പിൽ ക്വാറി മാഫിയും ഭരണകൂടവും മുട്ടുമടക്കേണ്ടി വരും കഴിഞ്ഞ രണ്ടു വർഷക്കാലമായി പുറക്കാമലയിലേ ജനങ്ങൾ നടത്തുന്നത് നാടിനെ സംരക്ഷിക്കാനുള്ള ജനാധിപത്യപരമായ സമരമാണ് ഈ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സമീപനമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്
അറസ്റ്റ് വരിച്ച സമര പോരാളികൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് മെമ്പർ കൂടിയായ വി പി ദുൽഖിഫിൽ. പോലീസ് സംരക്ഷണത്തിൽ ക്വാറി പ്രവർത്തിക്കുവാൻ വന്നവർ സ്ഥലത്തെ സ്ത്രീകളടക്കമുള്ള പ്രദേശവാസികളുടെ ചെറുത്ത് നിൽപ്പ് കണ്ട് പിൻമാറുകയായിരുന്നു. സ്വീകരണ യോഗത്തിൽ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്, ആർ ജെ ഡി നിയോജകമണ്ഡലം പ്രസിഡന്റ് മോനിഷ, കമ്മന അബ്ദുറഹിമാൻ, സിറാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വീകരണ പ്രകടനത്തിന് പി കെ അനീഷ്, സി പി സുഹനാദ്, മുരളീധരൻ, നസ്റു എന്നിവർ നേത്യത്വം നൽകി.
Latest from Local News
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്ബറിലേക്കുമുളള
അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച്
അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ
വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി