പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ കൃഷിയ്ക്കും പ്രാധാന്യം നൽകി വിദ്യാർത്ഥികളിൽ ഹരിത സങ്കൽപ്പങ്ങൾ വളർത്തിയ പെരുവട്ടൂർ എൽ.പി സ്കൂളിന് യുനെസ്കോയും ഓയ്സ്ക ഇൻ്റർനാഷണലും ചേർന്ന് ഗ്രീൻ വേവ് പുരസ്കാരം നൽകി. വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും പി.ടി.എയും സംയുക്തമായി നടപ്പിലാക്കിയ ഹരിത പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. വിദ്യാർത്ഥികൾ ഒരുക്കിയ ജൈവവൈവിധ്യ പൂന്തോട്ടം, ജൈവവള നിർമ്മാണം, പ്ലാസ്റ്റിക് മുക്ത സ്കൂൾ അന്തരീക്ഷം തുടങ്ങി വിവിധ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഈ പുരസ്കാരം.
വിദ്യാലയത്തിന് ലഭിച്ച ഗ്രീൻ വേവ് പുരസ്കാരസർട്ടിഫിക്കറ്റ് നഗരസഭ വൈസ് ചെയർമൻ അഡ്വ. കെ സത്യൻ, ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി ഓയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി സുകുമാരൻ വി.പി ഹരിത സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാതൃകയായ പെരുവട്ടൂർ എൽ.പി സ്കൂൾ ഭാവിയിലേക്കും ഈ പ്രവർത്തനങ്ങൾ തുടരട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്കൂളിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക അഭിനന്ദനം അറിയിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ വാർഡ് കൺസിലർ ജിഷ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു, രാമദാസ് മാസ്റ്റർ, (ഓയിസ്ക കൊയിലാണ്ടി ചാപ്റ്റർ പ്രസിഡന്റ്,) അബ്ദുറഹിമാൻ വി ടി, (ഓയിസ്ക കൊയിലാണ്ടി ചാപ്റ്റർ സിക്രട്ടറി,) സുരേഷ് ബാബു (ഓയിസ്ക കൊയിലാണ്ടി ചാപ്റ്റർ ട്രഷറർ), ബാബുരാജ് ചിത്രാലയം, അഡ്വ. പ്രവീൺകുമാർ, വേണു മാസ്റ്റർ, സിറാജ് ഇയ്യഞ്ചേരി (ഓയിസ്ക യുത്ത് വിംഗ് പ്രസിഡന്റ്) പി.ടിഎ പ്രസിഡന്റ് അനീഷ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സിക്രട്ടറി രാജഗോപാലൻ നന്ദിപറഞ്ഞു.