സാമൂഹിക വിപത്തായി മാറിയ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശമുയർത്തുന്ന പരിപാടികൾ നടത്തുമെന്ന് കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള റീൽസ് മത്സരം നടത്തുവാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ‘ലഹരിയോട് വിട’ എന്ന വിഷയത്തിൽ ഒന്നര മിനുട്ട് ദൈർഘ്യമുള്ള റീൽസുകളാണ് ഉണ്ടാക്കേണ്ടത്.
മൊബൈൽ ക്യാമെറയിൽ ചിത്രീകരിച്ച വീഡിയോ എൻട്രി ഫ്രീയാണ്. മികച്ച മൂന്ന് ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങളും ജേതാക്കൾക്ക് ലഭിക്കും. കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോടിന്റെ ആക്ടിംഗ് ക്യാമ്പ്, ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ, ചലച്ചിത്ര നിർമ്മാണം എന്നിവ തുടർന്നുള്ള മാസങ്ങളിൽ നടത്താനും യോഗം തീരുമാനിച്ചു.
സംഘടനയിലേക്ക് പുതുതായി ചേർന്നവർക്കുള്ള അംഗത്വ വിതരണവും നടന്നു. പ്രസിഡന്റ് ജന നന്തി അധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ വെറ്റിലപ്പാറ, പ്രശാന്ത് ചില്ല, എസ് .ആർ ഖാൻ, ഹരി ക്ലാപ്സ്, രഞ്ജിത് നിഹാര, അർജുൻ സാരംഗി, ശ്രീകുമാർ നടുവത്തൂർ, കിഷോർ മാധവൻ, ആൻസൻ ജേക്കബ്ബ്,ശിവപ്രസാദ്,പ്രശോബ് മേലടി, രാജേഷ് മുത്താമ്പി, ജന സെക്രട്ടറി സാബു കീഴരിയൂർ, ജോ. സെക്രട്ടറി ബബിത പ്രകാശ് എന്നിവർ സംസാരിച്ചു .