അരിക്കുളം: ഗാന്ധിഘാതകരെയും, പിണറായി ഭരണത്തിനെതിരെയും ശക്തമായ ചെറുത്ത് നിൽപ്പുകൾ ഉണ്ടാവണ്ടേത് കാലഘട്ടത്തിന് അനിവാര്യമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ മനത്താനത്ത് അരിക്കുളം പത്താം വാർഡിൽ നടന്ന കുടുംബ സംഗമത്തിൻ അഭിപ്രായപ്പെട്ടു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് അരിക്കുളം മാവട്ട് 10 വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വാർഡ് പ്രസിഡണ്ട് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, സി.രാമദാസ്(ബ്ലോക്ക് വൈസ് പ്രസിഡണ്ട്), വാർഡ് മെമ്പർ ബിനി മoത്തിൽ, അനിൽകുമാർ അരിക്കുളം ( സേവാദൾ ബ്ലോക്ക് പ്രസിഡണ്ട്), ശശി പുളിയത്തങ്കൽ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തങ്കമണി ദീപാലയം സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീജ പുളിയത്തിങ്കൽ നന്ദി രേഖപ്പെടുത്തി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ്
കൊയിലാണ്ടി: ഡൽഹിയിലേക്കുള്ള മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ്. നന്തി വഴി തീവണ്ടി കടന്നു പോയപ്പോഴാണ് കല്ലേറ് ഉണ്ടായത്.
അണേലക്കടവ് : അണേല താഴകുനി രാജൻ (64 ) അന്തരിച്ചു .ഭാര്യ : ലീല (സിപിഐഎം അണേല കുറുവങ്ങാട് ബ്രാഞ്ച് അംഗം
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കൊയിലാണ്ടി
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന പരിപാടി