കോഴിക്കോട്: 23 ലക്ഷം രൂപ ചിലവഴിച്ച് 4 മാസമെടുത്ത് നവീകരിച്ച ടൗൺ ഹാൾ ഒറ്റ മഴയിൽ തനെ ചോർന്നൊലിച്ചത് നിർമാണത്തിലെ അഴിമതി കാരണമാണെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ബിജെപി സിറ്റി ജില്ല പ്രസിഡൻ്റ് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു.കഴിഞ്ഞ പത്ത് വർഷം കോഴിക്കോട് കോർപ്പറേഷൻ അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും ഏറ്റവും ഉത്തമ മാതൃകയായിമാറിയെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ മാഫിയ ഭരണത്തിനെതിരെ വരും ദിവസങ്ങളിൽ വൻ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
