കൊയിലാണ്ടി:കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ഹ്രസ്വദൂര ബസ്സുകളിലെ ഒരു വിഭാഗം തൊഴിലാളികൾ തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലായിരുന്നു ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.എന്നാൽ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകൾ കണക്കിലെടുത്ത് 12 മണി വരെ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സി.ഐ.ടി.യു യൂണിയനിലെ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയതായി യൂണിയൻ നേതാവ് സി. അശ്വിനിദേവ് അറിയിച്ചു. എന്നാൽ മറ്റു ട്രേഡ് യൂണിയനിലെ തൊഴിലാളികൾ സമര രംഗത്ത് ഉണ്ടാകുമെന്നാണ് സൂചന. അവർ സമരത്തിൽ നിന്ന് പിൻവാങ്ങുമെന്നുള്ള അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഒരാഴ്ച മുമ്പ് കീഴൂർ പള്ളിക്കര – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറെ പുതിയ ബസ് സ്റ്റാൻഡിൽ ഏതാനും പേർ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച എസ്.എസ്.എൽ.സി. ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്ന വേളയിലാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. ഇത് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.ഇതോടെയാണ് സി.ഐ.ടി.യു യൂണിയനിൽ പെട്ട തൊഴിലാളികൾ ഉച്ചയ്ക്ക് 12 മണി വരെ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ യൂണിയൻ നിർദ്ദേശം നൽകിയത്.ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കേസിൽ പ്രതികളായ ഏതാനും പേർ കോടതിയിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട് .ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് 12 മണിവരെ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശം നൽകിയത്. കൊയിലാണ്ടി യിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ്സുകൾ ഓട്ടം നിർത്തിയാൽ വലിയ ഗതാഗത പ്രശ്നമാണ് രൂപപ്പെടുക. നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പരീക്ഷാ ജോലിക്ക് എത്തേണ്ട അധ്യാപകർക്കും പൊതുജനങ്ങൾക്കും ബസ്സുകാരുടെ പണിമുടക്ക് കടുത്ത പ്രയാസം ഉണ്ടാക്കും.വിദ്യാർഥികളുടെ പ്രയാസമൊർത്തെങ്കിലും ബസ് പണിമുടക്ക് മാറ്റിവെക്കണമെന്നാണ് രക്ഷിതാക്കളുടെയും യാത്രക്കാരുടെയും ആവശ്യം.സി.പി.എം ഏരിയ നേതൃത്വത്തിനും സമരം മാറ്റിവെക്കണമെന്ന് അഭിപ്രായമാണ് ഉള്ളത് .
Latest from Local News
കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ,
പയ്യോളി അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ
അത്തോളി : അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ എച്ച് എസ് എസ് മലയാളം അധ്യാപകനെ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ തീരദേശ റോഡിന്റെയും 34 ാം വാർഡിലെ നൂറു കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന വലിയമങ്ങാട് അരങ്ങാടത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ:ജവഹർ ആദി