ചേലിയ: ആലങ്ങാട്ടു ക്ഷേത്ര മഹോത്സവം ഫെബ്രുവരി എട്ട് മുതൽ 10 വരെ കുന്നി മഠത്തില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിക്കും. എട്ടിന് ഗണപതി ഹോമം, ലളിതാ സഹസ്രനാമ അർച്ചന, വൈകിട്ട് കൂട്ടു നട്ടത്തിറ,നൃത്തസന്ധ്യ. 9 ന് കാലത്ത് കൊടിയേറ്റം, വൈകീട്ട് അരങ്ങു വരവ്, കൂട്ടു നട്ടത്തിറ, തായമ്പക, ചുറ്റുവിളക്ക് ഗുരുതി. 10 ന് കാലത്ത് പള്ളിയുണർത്തൽ, കാഴ്ചശീവേലി, അവകാശി വരവുകൾ , അന്നദാനം, ആഘോഷ വരവുകൾ വൈകിട്ട് ശീവേലി എഴുന്നള്ളിപ്പ്, തണ്ടാൻ സ്ഥാനിക വരവ്, താലപ്പൊലി, കൂട്ടുനട്ടത്തിറ, കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, വേട്ടയ്ക്കൊരു മകൻ തിറ എന്നിവ നടക്കും.
