എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതെ പോയിട്ടുളള 50 വയസ്സ് പൂര്‍ത്തിയാകാത്ത (31.12.2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോരിറ്റി പുതുക്കി നല്‍കുന്നതിന് ഉത്തരവായിട്ടുണ്ട്. 2025 മാര്‍ച്ച് 18ന് മുമ്പ് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ ദൂതന്‍ മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജി ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്.
ഇക്കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വര്‍ക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും / രാജിവെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ മാര്‍ക്ക്/ ലിസ്റ്റ്/ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ടി.സി. എന്നിവ ഹാജരാ ക്കിയും, ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാ നടപടിയുടെ ഭാഗമായോ, മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതെ യിരുന്നതിനാലോ സീനിയോരിറ്റി നഷ്ട്ടപ്പെട്ടവര്‍ക്ക് ആനുകുല്യം ലഭിക്കില്ല. സീനിയോ രിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ല