മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല എൻഫോസ്മെന്റ് സ്ക്വാഡിന്റേയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടേയും പരിശോധന കർശനമാക്കി.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയലിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ട്രേറ്റും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തിങ്കളാഴ്ച്ച വലിയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ 2500 കിലോയിലധികം വസ്തുക്കൾ പിടികൂടി. വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തുടർ ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.
പരിശോധന സംഘത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പൂജ ലാൽ, ജില്ലാ എൻഫോഴ്സ്മെന്റ് ലീഡർ ഷീബ,
കോർപ്പറേഷൻ ആരോഗ്യ സൂപ്പർവൈസർ ജീവരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുബൈർ, ബിജു തുടങ്ങിയവരും ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരും
എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളും പങ്കെടുത്തു.