കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി 1971 ഇന്തോ-പാക് യുദ്ധവിജയ ദിനമായ ഡിസംബർ 16 വിജയ് ദിവസ് ആചരിച്ചു. ബ്ലോക്ക് കമ്മറ്റി ഓഫീസിലെ അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപാലങ്കാരവും നടത്തി. തുടർന്ന് നടന്ന സെമിനാറിൽ ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ കെ. രവീന്ദ്രൻ മുഖ്യപ്രഭാക്ഷണം നടത്തി. രാധാകൃഷ്ണൻ, രാമകൃഷ്ണൻ, സുബിജമനോജ്, സതീശൻ.സി.കെ, പത്മാവതി ഗംഗാധരൻ, ശൈലജ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടി പര്യവസാനിച്ചു.
