പേരാമ്പ്ര ഹെവൻസ് പ്രീ സ്കൂളിലെ യുകെജി വിദ്യാർത്ഥികളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം പേരാമ്പ്ര അഗ്നിരക്ഷാ നിലയം സന്ദർശിച്ചു. ഫയർ എഞ്ചിനുകളിലുള്ളതും മറ്റ് രക്ഷാപ്രവർത്തന ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും കൗതുകത്തോടെ കണ്ടു മനസ്സിലാക്കി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പിസി പ്രേമൻ എന്നിവർ ക്ലാസ് എടുത്തു. ബാല്യം മുതൽ തന്നെ കുട്ടികൾ ശീലിക്കേണ്ടതായ സ്വയം രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ പ്രായോഗികമായി നിലയത്തിലെ ജീവനക്കാർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. സ്റ്റേഷൻ ഓഫീസർ സിപി ഗിരീഷൻ നേതൃത്വം നൽകി. ചെറിയ ക്ലാസുകളിൽ തന്നെ സ്വയംരക്ഷാപാഠങ്ങൾ ശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തി. മധുരവിതരണവും പാട്ടും കളികളുമായി വളരെ സന്തോഷത്തോടെയാണ് കുട്ടികൾ നിലയത്തിൽ നിന്നും തിരിച്ചു പോയത്.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







