പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിക്കുന്ന സ്നേഹ വീടിൻ്റെ കട്ടിള വെയ്ക്കൽ കർമം ചെയർമാൻ മുനീർ എരവത്ത് നിർവഹിച്ചു. ഹസ്ത പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അശരണർക്കായി നിർമാണം ആരംഭിച്ച അഞ്ച് സ്നേഹ വീടുകളിൽ ഒന്നാണ് ഏക്കാട്ടൂരിലേത്. നിരാലംബരായ പേരാമ്പ്ര മീറങ്ങാട്ട് മീത്തൽ ചന്ദ്രൻ, കൂത്താളി പേരാമ്പ്രക്കുന്നുമ്മൽ ബിന്ദു, അവള എടപ്പോത്ത് മീത്തൽ ബാവ, വാളൂർ പാലക്കാം പൊയിൽ മീത്തൽ സബീറ എന്നിവരുടെതാണ് നിർമാണം ആരംഭിച്ച മറ്റു വീടുകൾ. ആദ്യഘട്ടത്തിൽ 20 സ്നേഹവീടുകൾ നിർമിച്ചു നൽകുക എന്നതാണ് ഹസ്തയുടെ ലക്ഷ്യം. ഹസ്ത ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ സലാം തറമൽ, സ്നേഹ വീട് കോ-ഓർഡിനേറ്റർ കെ അഷറഫ് മാസ്റ്റർ, വി കെ രമേശൻ മാസ്റ്റർ, കെ കെ കോയക്കുട്ടി, അമ്മദ് പൊയിലങ്ങൽ, ഇ എം പത്മിനി, കെ പി സുലോചന, ഹസ്ത മീഡയ സെൽ കൺവീനർ സാജിദ് അഹമ്മദ്, രാജൻ ആയാട്ട് എന്നിവർ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ
കാത്തിരിപ്പിനൊടുവില്‍ ഒളളൂര്‍ക്കടവ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ
കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ