.ഉള്ളിയേരി : വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും, വയോജനങ്ങളുടെ ശക്തമായ സംഘടനയായ കേരള സീനിയർ സിറ്റിസൺസ് ഫോറത്തെ കൂടെ ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ ചാലിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ കെ.വി ബാലൻ കുറുപ്പ് , സി .രാധാകൃഷ്ണൻ, ജില്ലാ നേതാക്കളായ പൂതേരി ദാമോദരൻ നായർ, ഈ.സി ബാലൻ, പി .കെ രാമചന്ദ്രൻ നായർ, കെ. രാജീവൻ, പി .ഹേമ പാലൻ,ഒ. കുഞ്ഞിരാമൻ, എം. കുട്ടികൃഷ്ണൻ മാസ്റ്റർ, യു .പി കുഞ്ഞികൃഷ്ണൻ, ടി കെ ബാലൻ, പൊന്നാരത്ത് ബാലൻ മാസ്റ്റർ, ചന്ദ്രൻ കരിപ്പാലി,കെ. പി വിജയ, നളിനി നെല്ലൂർ, ഗിരിജാ ഭായ് എന്നിവർ സംസാരിച്ചു.
സ്മാർട്ട് ഫോണുകളിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് നിവിൻ, അഭിലാഷ് എന്നിവർ ക്ലാസ്സെടുത്തു.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ
മൂടാടി വെള്ളറക്കാട് സുഭാഷ് വായനശാല പാലക്കുളം ഗ്രന്ഥശാലാ ദിനം ആചരിച്ചു. ഗ്രാമസേവാ സമിതി പ്രസിഡണ്ട് കെ.പ്രഭാകരൻ പതാക ഉയർത്തി. വൈകീട്ട് വായനശാലയിൽ
കൊയിലാണ്ടി പന്തലായനി ചെറിയ മീത്തലെ വീട്ടിൽ അച്ചുതൻ നായർ (89) അന്തരിച്ചു. ഭാര്യ കാർത്ത്യയനി അമ്മ. മക്കൾ അശോകൻ, മധുസുദനൻ (ഷേണായീസ്
ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) അന്തരിച്ചു. പരേതരായ ശങ്കരൻ നായരുടേയും ജാനകിയമ്മയുടേയും മകനാണ്. ഭാര്യ: ഷീജ മക്കൾ: തേജസ്, വിസ്മയ്.
കൊയിലാണ്ടി: കൊയിലാണ്ടി ബസ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കൊയിലാണ്ടി വികെ ലോട്ടറി