അമൃതാപ്രീതത്തിൻ്റെ കാട്ടുപൂവിൻ്റെ രംഗാവിഷ്ക്കാരം കലാലയത്തിൽ

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി കഥാകൃത്ത് അമൃതാ പ്രീതത്തിൻ്റെ കാട്ടുപൂവ് എന്ന നാടകം രംഗത്തെത്തുന്നു. പൂക്കാട് കലാലയം വനിതാ പ്രവർത്തകരാണ് പേരില്ലാ പൂവ് എന്ന പേരിൽ നാടകം അരങ്ങത്തെത്തിക്കുന്നത്. ബംഗാളിലെ അന്ധ വിശ്വസങ്ങൾക്കെതിരെയുള്ളതാണ് പ്രമേയം. ശശിധരൻ ചെറൂരാണ് രംഗാവിഷ്കാരം നടത്തുന്നത്. രകന്യ, സുധ, നിഷ, ജലജ, കൃപജ, ത്രിഷിത, ശ്യാംജിനി, നന്ദിനി എന്നിവർ അരങ്ങിലെത്തുന്നു. ഹരിദാസൻ സംഗീതനിയന്ത്രണവും കാശി പൂക്കാട് ദീപനിയന്ത്രണവും ഒരുക്കുന്നു. ഡിസംബർ 24 ന് വൈകിട്ട് അരങ്ങേറും.a

Leave a Reply

Your email address will not be published.