കാപ്പാട്. സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് സെൻററിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂക്കാട് എഫ്.എഫ് ഹാളിൽസംഘടിപ്പിച്ച അൽഇത് ഖാൻ
കലാമത്സരങ്ങൾ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ജമാൽ മദനി ഉദ്ഘാടനം ചെയ്തു. യൂനുസ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു,എൻ ഉമ്മർ കാപ്പാട് , അമിർ പുറക്കാട്ടേരി ആശംസ നേർന്നു, അബ്ദുറസാഖ് കാട്ടില പീടിക, ബഷീർമാസ്റ്റർ പുളിക്കൽ, സമ്മാന വിതരണം ചെയ്തു. ഷഫീഖത്ത്, മൈമൂനത്ത്, സഹ് ല, ദിൽഷ, നജനസ്റിൻ, എന്നിവർ നേതൃത്വം നൽകി. മുനീബ് സ്വാഗതവും, നിയാസ് കാപ്പാട് നന്ദിയും പറഞ്ഞു. കുട്ടികൾഡിസബർ 28 ന് മുക്കം ഗ്രീൻ വാലിയിൽ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
