എൻ എസ് മാധവൻ 1983ൽ രചിച്ച വിഖ്യാത ചെറുകഥ ‘മുംബെ’ നാടക വേദിയിലെത്തുന്നു. തൊഴിൽ തേടി മുംബെയിലെത്തിയ ചെറുപ്പക്കാരൻ മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുന്നതോടെ അനുഭവിക്കുന്ന യാതനകളാണ് നാടകത്തിൻ്റെ ഇതിവൃത്തം. കഥയ്ക്ക് രംഗഭാഷ ഒരുക്കിയത് എം കെ സുരേഷ് ബാബുവാണ്. സുബേഷ് പത്മനാഭൻ, അശോകൻ കോട്ട്, ഉണ്ണി കുന്നോൽ, രവി കാപ്പാട്, സജേഷ്, വിനോദ് ചേമഞ്ചേരി , ശ്രീനിവാസൻ, പി കെ ഉണ്ണികൃഷ്ണൻ, ബേബി ബാബു, ശ്രീജ പൗർണമി , അനുപ്രഭ മുതലായവർ വേഷമിടുന്നു. ദീപ വിതാനം കാശി പൂക്കാടും സംഗീത നിയന്ത്രണം പി പി ഹരിദാസനും നിർവ്വഹിക്കുന്നു. പൂക്കാട് കലാലയം സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഡിസംബർ 23ന് ‘മുംബെ’ അരങ്ങിലെത്തും.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം