മുതുകുന്നു മലഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ പ്രകൃതി ആവോളം അറിഞ്ഞനുഗ്രഹിച്ച പ്രശാന്തമായ മുതുകുന്നു മലയിൽ റോഡ് നിർമ്മാണത്തിൻ്റെ പേരിൽ മണ്ണ് ഖനനം ആരംഭിച്ചു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ഖനനം തടയാതിരിക്കാൻ നേഷണൽ ഹൈവേയ്ക്ക് മണ്ണ് നിറയ്ക്കാൻ എന്ന പേരിൽ വാഗഡ് എന്ന കമ്പനിയുമായി ഉടമ്പടി ചെയ്താണ് മലയിടിക്കൽ ആരംഭിച്ചത്.
വക്ക (VACCA)എന്ന പേരിൽ രൂപികരിച്ച കമ്പനി മുതുകുന്നു മലയുടെ മുകളിൽ വാങ്ങിയ 15 ഏക്കർ സ്ഥലത്ത് റിസോർട്ട് ഒരുക്കുവാൻ വേണ്ടിയാണ് ഖനനം ആരംഭിച്ചത്. 7000 ക്യുബിക് അടി വലുപ്പമുള്ള ടോറസ് ലോറികളിലാണ് ഇപ്പോൾ മണ്ണ് നീക്കം നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇത്തരം ഇരുപതോളം ലോറികൾ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. വക്കാ റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ മലയുടെ മുകൾ ഭാഗത്ത് പത്ത് ഏക്കറോളം മുഴുവനായും നിരപ്പാക്കുമെന്ന് അറിയുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിദഗ്ദാഭിപ്രായം. മുതുകുന്നു മലയുടെ സമീപത്ത് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലായിധാരാളം കുടുംബങ്ങൾ ഇടതിങ്ങി താമസിക്കുന്നുണ്ട്. അധികാരികൾ നിസ്സംഗത തുടർന്നാൽ കിണറുകളിലെ നീരുറവ പോലും വറ്റാനും കാർഷിക പ്രവർത്തനങ്ങൾ പൂർണ്ണമായി ഇല്ലാതാകാനും വയനാട് മോഡൽ ദുരന്തം ഏറ്റുവാങ്ങാനും നാം അധിക കാലം കാത്തിരിക്കേണ്ടി വരില്ല.
ജലജീവൻ മിഷൻ്റെ 20 ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ നിർമ്മിച്ചു വരുന്ന വാട്ടർ ടാങ്കിനും മണ്ണ് ഖനനം പ്രതിസന്ധിയുണ്ടാക്കുമെന്ന് പൊതുവായി അഭിപ്രായും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിൽ 6 മീറ്റർ വീതിയിലുണ്ടാക്കിയ സൗകര്യപ്രദമായ റോഡ് പൊട്ടിപ്പൊളിഞ്ഞ് അതിവേഗം നാശമാകാനും ഭീമൻ ടോറസ് വണ്ടിയുടെ നിരന്തരമായ മണ്ണ് കടത്തൽ കാരണമാകും. ജീവിത പ്രാരാബ്ദത്തിന്നിടയിൽ പകലന്തിയോളം പണിക്ക് പോയി ജീവിക്കുന്ന ജനജീവിതത്തെ ദുസ്സഹമാക്കാനും, പൂർണ്ണമായി ഇല്ലാതാക്കാനുള്ള മുതുകുന്നു മല ഖനനം പൂർണ്ണമായും നിർത്തിവെക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Latest from Local News
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി
മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി
കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.