അരിക്കുളം വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര . ആർ. എസിനെ മാവട്ട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി അനുമോദിച്ചു.
ചടങ്ങിൽ ശാഖ സെക്രട്ടറി പി. അസ്സൻ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി വി എം ബഷീർ. പി .കെ .കുഞ്ഞമ്മദ് കുട്ടി എന്നിവർ ഉപഹാരങ്ങൾ നൽകി. കെ എം. മുഹമ്മദ് സകരിയ. എൻ പി. കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു . രുദ്ര. ആർ എസ്. നന്ദി പറഞ്ഞു.