നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ്  യൂണിറ്റ് ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ പച്ചക്കറി തൈകൾ നട്ടു

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ്  യൂണിറ്റും കീഴരിയൂർ കൃഷിഭവനും സംയുക്തമായി 100 ൽ അധികം പച്ചക്കറി തൈകൾ ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കമായി. കൃഷി ഓഫീസർ ശ്രീമതി അശ്വതി ഹർഷൻ, അസിസ്റ്റന്റ് ഷാജി വി എ, വിസ്മയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, അധ്യാപകനായ രാജേഷ് കെ എം, എൻഎസ്എസ് ലീഡേഴ്സ് ചേതസ്, ദേവനന്ദ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.