കൊയിലാണ്ടി: അണേല – കോതമംഗലം റോഡിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടു മണമൽ ആശിർവാദ് റെസിഡന്റ്‌സ് അസോസിഷൻ താലൂക്ക് തല അദാലത്തിൽ നിവേദനം നൽകി. ഡോ. ടി.വേലായുധൻ, ജെ.ബി.അജിത്കുമാർ എന്നിവരാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. ഉടൻ നടപടിക്കായി നിവേദനം ഉദ്യോഗസ്ഥരെ ഏല്പിച്ചു. അണേല റോഡിൽ അടിപ്പാത അനുവദിക്കുകയാണെകിൽ തദ്ദേശ വാസികൾക് ആശ്വാസമായി തീരും.