കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാകുന്നു തുടരുന്നു. നഗരസഭയിലെ 33 വാർഡിലെ പയറ്റുവളപ്പിൽ, എമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കൊ രയങ്ങാട് തെരുവിൽ ഒരു വിദ്യാർത്ഥിയെ തെരുവുനാ യ കടിച്ചു പരിക്കേൽപ്പിച്ചു. ബുധനാഴ്ച പയറ്റുവളപ്പിൽ കണ്ടോത്ത് റിയാസ് മനസ്സിൽ ഹുസൈൻ കോയയെയും തെരുവ് നായ ആക്രമിച്ചു. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായ ശല്യത്തിനെതിരെ നഗരസഭ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിലർ മനോജ് പയറ്റു വളപ്പിൽ ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന എബിസി സെന്ററുകൾ തുറന്നു പ്രവർത്തിപ്പിച്ച് തെരുവ് നായ്ക്കളെ വന്ദ്യകരണം ചെയ്യുന്ന നടപടികൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
Latest from Local News
കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) നടപ്പിലാക്കുന്ന ‘പാരന്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
പൊയിൽക്കാവ്: പറമ്പിൽ വസന്ത (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത മരുമക്കൾ:
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച







