കൊയിലാണ്ടി മേല്‍പ്പാലത്തിലേക്ക് ചാഞ്ഞ് കിടന്ന പടുമരത്തിന്റെ ശാഖകള്‍ കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടി മാറ്റി. മരച്ചില്ലകൾ നടുവിലുളള ഇലക്ട്രിക് പോസ്റ്റ് ഇതോടെ വെളിച്ചത്തായി. വൈദ്യുതിലൈനും മരച്ചില്ലകളും കെട്ടിപിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവിടെ. ഇക്കാര്യം ന്യൂ പേജ് ഓണ്‍ലൈന്‍ ന്യൂസില്‍ വാര്‍ത്തയായി വന്നതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തിര നടപടി കൈക്കൊണ്ടത്. കൊയിലാണ്ടി
ബപ്പന്‍ കാട് റെയില്‍വേ മേല്‍പ്പാലത്തിനോട് ചേര്‍ന്നാണ് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് പടുമരം ചാഞ്ഞ് നില്‍ക്കുന്ന അവസ്ഥയുണ്ടായിരുന്നത്. മരത്തിന്റെ ചില്ലകള്‍ മേല്‍പ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനടുത്തു കൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
Latest from Local News
സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്
അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.
നാലു നാൾ നീണ്ടുനിന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എക്സൈസ് മന്ത്രിയുമായിരുന്ന എംആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം സംഭവിച്ചായിരുന്നു







