പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സവം ടി.എച്ച് സുബ്രഹ്മണ്യൻ്റെ വയലിൻ കച്ചേരി ആസ്വാദ്യകരമായി

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന തൃക്കാർത്തിക സംഗീതോത്സവത്തിൽ ടി.എച്ച്. സുബ്രമണ്യൻ വയലിൻ കച്ചേരി സംഗീതാസ്വാദകരെഏറെ ആകർഷിച്ചു. മൃദംഗത്തിൽ പാലക്കാട് കെ.എസ്. മഹേഷ് കുമാറും, തബലയിൽ രത്നശ്രി അയ്യര്യം പക്കമേളമൊരുക്കി.
ഡിസംബർ 10ന് രാവിലെ 9 മണിക്ക് കണ്ണൂരിലെ വി. കെ .സുരേഷ് ബാബുവിന്റെ പ്രഭാഷണം,വൈകിട്ട് 6 30ന് മാതംഗി സത്യമൂർത്തിയുടെ സംഗീത കച്ചേരി.മഞ്ചൂർ രഞ്ജിത്ത് വയലിൻ, പാലക്കാട് ജയകൃഷ്ണൻ മൃദംഗം, കോട്ടയം ഷിനു ഗോപിനാഥ് ഘടം എന്നിവർ അകമ്പടിയായി ഉണ്ടാവും.

 

Photo :ജോണി എംപീസ്

Leave a Reply

Your email address will not be published.