കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രെസ്റ്റ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രെസ്റ്റ്, കോഴിക്കോട് സി എച്ച് സെന്റർ, കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ കാരുണ്യ ഹൃദയാലയം എന്നിവയുടെ സഹകരണത്തോടെ കൂത്താളി എ യു പി സ്കൂളിൽ വെച്ച് ജീവനം 24 മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി ടി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യൻ അധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.നളിനി
മുഖ്യ അഥിതി ആയിരുന്നു.

ശ്രീവിലാസ് വിനോയ്, ബപ്പൻ കുട്ടി നടുവണ്ണൂർ, ടി.വി മുരളി, എ കെ ചന്ദ്രൻ,ഡോ.ജി ഗിരീഷ്, കെ.ടി കുഞ്ഞമ്മദ്, ഉമ്മർ കോയ (കെഎംസിസി ) തറുവായ് ഹാജി, എൻ.നിജേഷ്, റഷീദ് ജയ്‌ഹിന്ദ്‌ ,പി കെ. നൗജിത്, കെ.പി സുരേഷ് കുമാർ, മുഹമ്മദ് ലാൽ, ഇ. അമ്മദ് ഹാജി, സി കെ ശശികുമാർ, രാജൻ കുന്നത്ത് എന്നിവർ സംസാരിച്ചു. സി എച്ച് സെന്റർ പ്രതിനിധി ഹുസൈൻ ചെറുതുരുത്തി ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.

ക്യാമ്പിന്റെ മുന്നോടിയായി സി എച്ച് സെന്ററിന്റെയും പേരാമ്പ്ര സാലിൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തിൽ കൂത്താളി പഞ്ചായത്തിൽ പതിനഞ്ചിടങ്ങളിൽ വിവിധ റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, ആശാ വർക്കർമാർ എന്നിവരുടെ സഹകരണത്തിൽ രണ്ടായിരത്തോളം പേർക്ക് കിഡ്നിരോഗ പ്രാഥമിക നിർണ്ണയ പരിശോധനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു.

ഈ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ ഇരുന്നുറോളം പേർക്കാണ് മെഗാ ക്യാമ്പിൽ വിദ്ഗ്ദ്ധ ടെസ്റ്റ്‌ നടത്തിയത്. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ കാരുണ്യ ഹൃദയാലയം ചീഫ് ഡോക്ടർ ജി.ഗിരീഷിന്റെ മേൽനോട്ടത്തിൽ നൂറ്റി അമ്പതോളം പേർക്ക് വിദ്ഗ്ദപരിശോധനയും, ഹൃദ് രോഗ നിർണ്ണയവും മെഗാക്യാമ്പിൽ വെച്ച് നടത്തുകയുണ്ടായി.

Leave a Reply

Your email address will not be published.

Previous Story

മേല്‍പ്പാലത്തിലേക്ക് ചെരിഞ്ഞ് മരച്ചില്ലകള്‍ വെട്ടിമാറ്റി, വൈദ്യുതി പോസ്റ്റ് വെളിച്ചത്തായി

Next Story

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം; നിർണായക മാറ്റം

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്