തമിഴ്നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്നാടിന്റെ തെക്കന്‍ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയില്‍ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറു കണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടര്‍ന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ജനുവരി വരെ വിലയുയര്‍ന്നുതന്നെ തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്നാട്ടില്‍ മുല്ലപ്പൂവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബര്‍.
കേരളത്തിലും മുല്ലപ്പൂവിന് വില വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 2000 രൂപയാണ് ഒരു കിലോ മുല്ലപ്പൂവിന് വില. കേരളത്തിൽ സീസണിൽ ഈ വിലക്കയറ്റം സാധാരണമാണ്. കഴിഞ്ഞ ഓണത്തിന് ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 5500 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.
Latest from Main News
കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം. തൊള്ളായിരം
കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു
ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ. ഹൈബ്രിഡ് കഞ്ചാവിന് പുറമേ രാസ ലഹരിയും കരിപ്പൂർ വിമാനത്താവളം വഴി
കോഴിക്കോട്: രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ 2 ദിവസം കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും.