വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പത്തുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുന്ന ദൃഷാന ഇന്ന് വാടക വീട്ടിലേക്ക് മടങ്ങിയേക്കും

വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് പത്തുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുന്ന ദൃഷാന ഇന്ന് വാടക വീട്ടിലേക്ക് മടങ്ങിയേക്കും. വീടിന്റെ അന്തരീക്ഷത്തിലേക്ക് മാറിയാല്‍ ചെറിയ മാറ്റമുണ്ടായേക്കാമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് ദൃഷാനയെ ആശുപത്രിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മാറ്റുന്നത്.

ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ കേസിലെ പ്രതി ഷെജീലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്നും മാപ്പില്ലെന്നും കുടുംബം പ്രതികരിച്ചു. ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. അധികം വൈകാതെ തന്നെ ഇയാള്‍ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്നും ഭാര്യക്കെതിരെയും കേസെടുക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു. 

Leave a Reply

Your email address will not be published.

Previous Story

പ്രഷർ ഷുഗർ പരിശോധനയുമായി എളാട്ടേരി അരുൺ ലൈബ്രറി

Next Story

തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ