കൊയിലാണ്ടി: കുറുവങ്ങാട് പുതിയ കാവ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം ഡിസംബര്‍ 15 മുതല്‍ 22 വരെ നടക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 15ന് രാവിലെ കൂട്ട പ്രാര്‍ത്ഥന, കലവറ നിറയ്ക്കല്‍, വൈകീട്ട് യജ്ഞവേദിയില്‍ ദീപ പ്രോജ്ജ്വലനം. തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയ പടമ്പ് കുബേരന്‍ നമ്പൂതിരിപ്പാട്, എന്‍.ഇ.മോഹനന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് പുതിയകാവില്‍ മാനസ മുരളി ഭജന സമിതി അവതരിപ്പിക്കുന്ന ദേവഗീതങ്ങള്‍. 20 വൈകീട്ട് രുഗ്മിണി സ്വയംവര ഘോഷയാത്ര കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ നിന്നാരംഭിക്കും. തുടര്‍ന്ന് തിരുവാതിരക്കളി.
സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ നിഷ പീടികക്കണ്ടി, കണ്‍വിനര്‍ ശിവാനന്ദന്‍ മണമല്‍, ട്ര ഷറര്‍ ബാലകൃഷ്ണന്‍ മാണിക്യം എന്നിവരാണ്.