കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല 2024 ഡിസംബർ 10 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ശിൽപശാലയിൽ വച്ച് സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവൽക്കരണം നൽകും. ബാങ്ക് വായ്പ നടപടികൾ, വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ , സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും. പദ്ധതിയുടെ ഭാഗമായി പിന്നീട് ലൈസൻസ് , ലോൺ ,സബ്സിഡി മേളകളും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
സംരംഭകരാകാൻ താല്പര്യമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ശിൽപ്പശാലയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും ബന്ധപ്പെടുക
അശ്വിൻ.പി.കെ –8281236391 , ഐശ്വര്യ സി.പി – 7356120078 ( എൻ്റർപ്രൈസ് ഡെവലപ്മെൻ്റ് എക്സിക്യുട്ടീവ്സ് – കൊയിലാണ്ടി നഗരസഭ )