രാജ്യത്ത് പുതിയ 85 കേന്ദ്രീയവിദ്യാലയങ്ങൾക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭാ യോഗം. പുതിയ 28 നവോദയ വിദ്യാലയങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. 8,232 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 82,560 അധിക വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. കേരളത്തിലും ഒരു പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിച്ചിരിക്കുന്നത് ജമ്മുകശ്മീരിനാണ്. ആകെ 13 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഇവിടെ പുതുതായി ആരംഭിക്കുന്നത്. കേരളത്തിൽ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയവിദ്യാലയം അനുവദിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങൾ കൂടാതെ നവോദയ വിദ്യാലയങ്ങളും കൂടുതലായി ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും.