കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരി നിരവധി സംഗീത ആസ്വാദകരെ ആകർഷിച്ചു.ആലങ്കോട് വി.എസ്. ഗോകുൽ വയലിനിലും, സജീൻ ലാൽ എടപ്പാൾ മൃദംഗത്തിലും അകമ്പടിയായി .തൃക്കാർത്തിക സംഗീതോത്സവം ആസ്വദിക്കാൻ നാടിൻെറ നാനാഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിഷാരികാവിൽ എത്തുന്നത് .ഞായറാഴ്ച രാവിലെ ഒമ്പതിന്
ശ്രീലാ മോഹൻ്റെ വീണ കച്ചേരി രാവിലെ വൈകിട്ട് സംഗീതക്കച്ചേരി ഭരദ്വാജ് സുബ്രഹ്മണ്യം ചെന്നൈ. വയലിൻ വിശ്വേശ് സ്വാമിനാഥൻ ചെന്നൈ, മൃദംഗം കെ.എം.എസ് മണി.കാർത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Photo : ജോണി എം പീസ്