“മാറുന്ന കാലത്തെ രക്ഷിതാക്കളാവാൻ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

“മാറുന്ന കാലത്തെ രക്ഷിതാക്കളാവാൻ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി.ബിനിത ആർ (ഹെഡ്മിസ്ട്രസ്) സ്വാഗതവും PTA പ്രസിഡന്റ് ശ്രീ. എ.പി.സുധീഷ് അധ്യക്ഷം വഹിച്ച ചടങ്ങ് കൊയിലാണ്ടി നഗരസഭ വിദ്യാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിജില പറക്കൊടി ഉദ്ഘാടനം ചെയ്തു. പ്രഭാഷകൻ ശ്രീ.ഇ.ശശീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി.

നാളെയുടെ പ്രഭാതം വിരിയുന്നത് ഇന്നത്തെ കുട്ടികളുടെ കൈകളിലാണ്. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം അതിന്റെ മാനവ വിഭവശേഷിയാണ്. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവിലാണ് മാറുന്ന കാലത്തെ രക്ഷിതാവാകാൻ എന്ന ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്.
കുട്ടികൾക്ക് ലഭിക്കേണ്ട സൗഹൃദങ്ങൾ, സ്നേഹം,കരുതൽ നേരനുഭവങ്ങൾ എന്നിവ അനുഭവവേദ്യമാക്കണം. മണ്ണിലും വെള്ളത്തിലും പുല്ലിലും പൂവിലും തൊടാതെ ആകാശത്തിന്റെ നീലിമയും നിലാവിലെ ചന്ദ്രതാരാജാലവും കാണാതെ ഓൺലൈനിൽ മാത്രമായി ഒതുങ്ങി ക്രിയാത്മകത നഷ്ടപ്പെട്ട് ഒരു മരവിപ്പു പടരുന്നുണ്ട് അവരിൽ. കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ, പ്രതിസന്ധികളെ, തരണം ചെയ്യാൻ പ്രചോദനം നൽകുന്നതായിരുന്നു ക്ലാസ്. ഇന്റർനെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാൻ കുടുംബങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസിൽ ഓർമ്മപ്പെടുത്തി.

കുട്ടികളിൽ മൊബൈൽ ഫോൺ അഡിക്ഷൻ എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ സൂചിപ്പിച്ചു
ചടങ്ങിൽ വി.വി.ഫക്രുദ്ദീൻ മാസ്റ്റർ ഉപഹാരസമർപ്പണം നടത്തി. ശ്രീ. ഇ. എസ്. രാജൻ, ശ്രീ മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ,ശ്രീ.മധു മീത്തൽ ശ്രീ.രൂപേഷ് മാസ്റ്റർ, ശ്രീ. മുഹമ്മദ് ഷെഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം ഇന്ന് പുല്ലാങ്കുഴൽ കച്ചേരി

Next Story

പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം ഹരിപ്രസാദ് സുബ്രഹ്മണ്യൻ്റെ പുല്ലാങ്കുഴൽ കച്ചേരി ഹൃദ്യമായി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ