
പയ്യോളി: സിപിഐ എം പയ്യോളി ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. നന്തി വീരവഞ്ചേരിയിലെ പി ഗോപാലൻ – ഒ കെ പി കുഞ്ഞിക്കണ്ണൻനഗറിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ടി ചന്തു പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി അനൂപ് രക്തസാക്ഷി പ്രമേയവും വി ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി ചന്തു, സി കെ ശ്രീകുമാർ, പി എം വേണു ഗോപാലൻ, സി വി ശ്രുതി എന്നിവരടങ്ങു ന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കു ന്നു. വി ഹമീദ് കൺവീനറായി പ്രമേയ കമ്മിറ്റിയും പി വി മനോജൻ കൺവീനറാ യി മിനുട്സ് കമ്മിറ്റിയും സുരേഷ് ചങ്ങാട ത്ത് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റി യും എസ് കെ അനൂപ് കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി എം പി ഷിബു പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കെ ജീവാനന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാസെ ക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശ ൻ, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗ ങ്ങളായ കെ കുഞ്ഞമ്മദ്, പി വിശ്വൻ, കെ ദാസൻ, കാനത്തിൽ ജമീല എംഎൽഎ, ഡി ദീപ എന്നിവർപങ്കെടുത്തു. 110 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെ ടുക്കുന്നുണ്ട്. ഞായറാഴ്ച സമാപിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







