കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്രിസ്തുമസ് മേളയുടെ ഭാഗമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിൽ ഖാദി ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും. കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമാണ് പ്രദർശനവും വിൽപനയും സംഘടിപ്പിച്ചത്. 30 ശതമാനം കിഴിവിലാണ് ഖാദി ഉത്പന്നങ്ങൾ വിൽക്കുന്നത്.
മേളയിലെ ആദ്യ വിൽപന ഉദ്ഘാടനം പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ അധ്യാപികമാരായ സ്മിത കോണിലിനും പ്രിയങ്ക കളരിക്കലിനും ഉത്പന്നങ്ങൾ നൽകി നിർവഹിച്ചു. കൊയിലാണ്ടി ഖാദി സൗഭാഗ്യ ഷോറും മാനേജർ മെർലിന ആൻ്റണി, എ കെ ഗിരിജ എൻ കെ നിഷിദ, യു കല, ഒ ടി ഷിജിനി, ഗീതാദേവി, സാജിദ് അഹമ്മദ്, എൻ കെ അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു.