കിടക്കയിൽ മൂത്രം ഒഴിച്ചതിന് കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ നിന്ന് ഏഴു പേരെ പുറത്താക്കി

കിടക്കയിൽ മൂത്രം ഒഴിച്ചതിന് കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ നിന്ന് ഏഴ് പേരെ പുറത്താക്കി. രണ്ടര വയസുകാരിയായ പെൺകുട്ടിയെ മുറിവേൽപ്പിച്ച മൂന്ന് പ്രതികളും ഒരാഴ്ച പരിചരിച്ച നാല് ആയമാരെയുമാണ് പുറത്താക്കിയത്. 

അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാർക്കെതിരെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരും പുറത്താക്കപ്പെട്ട മറ്റുള്ളവരും താത്കാലിക ജീവനക്കാരാണ്. അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു ആയമാർ ഇക്കാര്യം മറച്ചുവെച്ചെു എന്നാണ് റിപ്പോർട്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലും പിൻഭാഗത്തും നഖംകൊണ്ട് നുള്ളിയാണ് മുറിവേൽപ്പിച്ചത്. 

സ്ഥിരമായി കുട്ടിയെ പരിചരിച്ച ആയമാരാണ് അറസ്റ്റിലായത്.  ഒരു ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്.  ഇത് മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയിൽ 103 ആയമാരാണ് ഉള്ളത്. ഇവരെല്ലാം കരാർ ജീവനക്കാരാണ്. പ്രതികളായവർ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്.  അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. 

രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ടെന്നും. ഇതിൻ്റെ പേരിൽ കുട്ടിയുടെ ശരീരത്തിലും ജനനേന്ദ്രിയത്തിലും നുള്ളി മുറിവേൽപ്പിച്ചെന്നും. എന്നാൽ മുറിവുകൾ സാരമുള്ളതല്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി പറഞ്ഞു. 

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

ഇരിങ്ങത്ത് യു.പി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു

Next Story

പുതിയ ജനപ്രതിനിധികളായ യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ