ലൈഫ് ഭവന പദ്ധതി; കൊയിലാണ്ടി നഗരസഭയില്‍ വീടെന്ന സ്വപ്നം സഫലീകരിക്കാനാവാതെ മുന്നൂറോളം കുടുംബങ്ങള്‍

കൊയിലാണ്ടി നഗരസഭയില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീടിന് ധനസഹായം ലഭിച്ചിട്ടും വീട് നിര്‍മ്മിക്കാന്‍ കഴിയാതെ മുന്നൂറോളം പേര്‍. നഗരസഭയിലെ 44 വാര്‍ഡുകളിലും വീടെന്ന സ്വപ്‌നം സഫലീകരിക്കാനാവാതെ കഴിയുന്നവര്‍ അനേകം ഉണ്ട്. സ്വന്തം കിടപ്പാടം ഡേറ്റാബേങ്കില്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന കാരണത്താല്‍ ഭവന നിര്‍മ്മാണത്തിന് അനുമതി നിക്ഷേധിച്ചവര്‍ മുതല്‍ കൈവശമുള്ള സ്ഥലത്തേക്ക് സ്വന്തമായി വഴിയില്ലാത്തതിന്റെ പേരില്‍ വീട് നിര്‍മ്മാണത്തിന് തടസ്സം നേരിടുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

പുഴയോരത്തും കടലോരത്തും താമസിക്കുന്നവര്‍ക്ക് വിനയായത് തീരദേശ നിയന്ത്രണ മേഖലയില്‍ (സി.ആര്‍.സെഡ്) ഉള്‍പ്പെട്ടു പോയതിന്റെ പേരിലാണ്. 2011ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാന പ്രകാരം സമുദ്രതീരത്ത് നിന്നും 500 മീറ്റര്‍ ദൂരത്തിലുളള കരഭാഗമാണ് തീരദേശ നിയന്ത്രണ മേഖല അഥവാ കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (സി.ആര്‍.സെഡ്). മുന്‍കാലങ്ങളില്‍ ഇവിടെ യാതൊരു തരത്തിലുളള നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിച്ചിരുന്നില്ല. പിന്നീടത് 200 മീറ്റര്‍ ദൂര പരിധിയായി കുറച്ചു. ഏറ്റവും പുതിയ ഇളവ് പ്രകാരം കടലോര മേഖലയില്‍ വീട് നിര്‍മ്മാണത്തിന് അപേക്ഷിക്കുന്നവരുടെ സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 1995 ന് മുമ്പ് നിര്‍മ്മിച്ച ഏതെങ്കിലും രണ്ട് കെട്ടിടങ്ങളുണ്ടെങ്കില്‍ അവിടെയും ഭവന നിര്‍മ്മാണത്തിന് അനുമതി ലഭിക്കും. അത്തരം രണ്ട് കെട്ടിടങ്ങളുടെ കെട്ടിട നമ്പര്‍ നല്‍കിയാല്‍ മതി. തീരദേശ റോഡ് വരെ വീട് നിര്‍മ്മാണത്തിന് അനുമതി ലഭിക്കും. എന്നിട്ടും പല കുടുംബങ്ങളും നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് വീട് നിര്‍മ്മിക്കാന്‍ കഴിയാതെ വരുന്നുണ്ട്. കൊയിലാണ്ടി നഗരസഭയെ കീറിമുറിച്ചു റെയില്‍വേ പാളങ്ങള്‍ കടന്നു പോകുന്ന ഇടങ്ങള്‍ റെയില്‍വേയുടെ ബീ-ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളാണ്. ഇവിടെ താമസിക്കുന്നവര്‍ക്കും വീട് നിര്‍മ്മാണത്തിന് അനുമതി കിട്ടുന്നില്ല.

2016-17 കാലത്താണ് കൊയിലാണ്ടി നഗരസഭയില്‍ നിലവിലുളള ലൈഫ് ഭവന പദ്ധതി തുടങ്ങിയത്. 1302 ഭവനരഹിതരെ കണ്ടെത്തിയാണ് അവര്‍ക്ക് വീട് വെക്കാന്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 1003 പേര്‍ വീട് നിര്‍മ്മിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. 299 പേര്‍ കൂടി പലവിധ കാരണത്താല്‍ വീട് നിര്‍മ്മിക്കാന്‍ ബാക്കി കിടക്കുകയാണ്. പട്ടികജാതി വിഭാഗത്തിലെ 161 പേരായിരുന്നു ഭവന നിര്‍മ്മാണ പട്ടികയില്‍ ഇടം നേടിയിരുന്നത്. ഇതില്‍ 53 പേര്‍ക്ക് മാത്രമാണ് വീട് നിര്‍മ്മിക്കാനായത്. അതി ദരിദ്ര വിഭാഗത്തില്‍ പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഭവന നിര്‍മ്മാണത്തിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഇടം പിടിച്ചവരുടെ വീട് നിര്‍മ്മാണ പ്രവർത്തി തടസ്സപ്പെട്ട് കിടക്കുന്നത് നഗരസഭാധികൃതര്‍ ഇടപെട്ട് പരിഹരിക്കുകയാണ് അടിയന്തിരമായി വേണ്ടത്. ഡേറ്റാബേങ്കില്‍ ഉള്‍പ്പെട്ട് പോയിട്ടുണ്ടെങ്കില്‍, അതൊഴിവാക്കി കിട്ടാന്‍ റവന്യു വകുപ്പിനെ ഇടപെടുവിപ്പിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. നിര്‍മ്മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയും അനുദിനം കൂടുമ്പോള്‍, ലൈഫ് ഭവന പദ്ധയില്‍ അനുവദിച്ച തുക കൊണ്ട് മാത്രം വീടെന്ന സ്വപ്‌നം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. നിര്‍മ്മാണ സാമഗ്രികളുടെ വില ഇനിയും കൂടുന്നതിന് മുമ്പ് വീട് നിര്‍മ്മിക്കുകയാണ് ലൈഫ് ഭവന പദ്ധതിയില്‍ നിശ്ചിത തുക മാത്രം ധനസഹായമായി ലഭിക്കുന്നവര്‍ ചെയ്യേണ്ടത്.

വീട് നിര്‍മ്മാണത്തിന് പലവിധ തടസ്സങ്ങള്‍ അനുഭവപ്പെട്ട ഒട്ടെറെ കുടുംബങ്ങള്‍ക്ക്, അവ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ കൊയിലാണ്ടി നഗരസഭ പല ഘട്ടത്തിലും കൈകൊണ്ടിട്ടുണ്ട്. അത് ഇനിയും തുടരും. ഇതിനായി ഒട്ടെറെ അദാലത്തുകളും വിളിച്ചു ചേര്‍ത്തിരുന്നുവെന്ന് കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു പറഞ്ഞു. ഭവന രഹിതരെ ഒരിടത്ത് പുനരധിവസിപ്പക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുമെന്ന് നേരത്തെ നഗരശഭാധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ശ്രമങ്ങള്‍ ഇനിയെങ്കിലും തുടങ്ങണമെന്ന് കൊയിലാണ്ടി നഗരസഭ കൗണ്‍സിലർ എ.അസീസ് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

സിബിഎസ്‍ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾക്ക് ശുപാർശ

Next Story

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി

Latest from Local News

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ