സിബിഎസ്‍ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾക്ക് ശുപാർശ

സിബിഎസ്‍ഇ പാഠ്യപദ്ധതിയിൽ പുതിയ മാറ്റങ്ങൾക്ക് ശുപാർശ. ഒമ്പത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ രണ്ട് തലങ്ങളിൽ പരീക്ഷകൾ നടത്താനാണ് സി ബി എസ് ഇ പദ്ധതി. രണ്ട് വിഷയങ്ങളിലും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ. വിഷയം കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തുവെങ്കിലും ​ഗവേണിങ് ബോഡിയുടെ അന്തിമ അം​ഗീകാരം ലഭിച്ചാലേ പ്രാബല്യത്തിൽ വരുത്താനാകൂ. അം​ഗീകാരം ലഭിച്ചാൽ 2026-27 അധ്യയന വർഷം മുതൽ രീതി തുടരാനാണ് നീക്കം.

ഈ രീതി നിലവിൽ വന്നാൽ സാധാരണ പഠിച്ചു പോകുന്ന വിദ്യാർത്ഥകൾക്ക് സ്റ്റാന്റേർഡും, വിഷയം തുടർന്ന് പഠിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് അഡ്വാൻസ്ഡ് പരീക്ഷയും എഴുതാം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ട് പരീക്ഷകൾ സി ബി എസ് ഇ നടത്തുന്നുണ്ട്. പത്താം ക്ലാസിൽ ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകൾ നടത്തുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേന്ദ്രം റെയിൽവേ മന്ത്രാലയം തള്ളി

Next Story

ലൈഫ് ഭവന പദ്ധതി; കൊയിലാണ്ടി നഗരസഭയില്‍ വീടെന്ന സ്വപ്നം സഫലീകരിക്കാനാവാതെ മുന്നൂറോളം കുടുംബങ്ങള്‍

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി