ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി 03.12.2024 ചൊവ്വാഴ്ച ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ ചേലിയയിൽ വെച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടി സി ഡി എസ് ചെയർപേഴ്സൻ്റെ അധ്യക്ഷതയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ എഡുക്കേറ്റർ സുഹറ ബോധവൽക്കരണ ക്ലാസും ഐ സി ഡി എസ് സൂപ്പർ വൈസർ സ്വാഗതവും ശ്രീമതി വിനോദിനി നന്ദിയും പറഞ്ഞു.