ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരു ദൗത്യ സംഘത്തെ ലോകപര്യടനത്തിന് അയക്കണം; എം പി മാരെ സന്ദർശിച്ച് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

കോഴിക്കോട് : ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിൽപതിറ്റാണ്ടുകളായി വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുവാൻ കേന്ദ്രസർക്കാർ ഒരു ദൗത്യ സംഘത്തെ ലോക പര്യടനത്തിനായി നിയോഗിച്ച് വിദേശ രാജ്യത്തെ ഭരണാധികാരികളെ സന്ദർശിച്ച് ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള അഭ്യർത്ഥന നടത്തണമെന്നാവശ്യപ്പെട്ട് തടവുകാരുടെ ബന്ധുക്കൾ കേരളത്തിലെ ലോക്സഭാ – രാജ്യസഭാ അംഗങ്ങളെയും വിദേശ കാര്യമന്ത്രാലയത്തിന്റെ കമ്മിറ്റി ചെയർമാൻ കൂടിയായ ശശി തരൂർ എം പി യെ ദില്ലിയിൽ നേരിട്ട് സന്ദർശിച്ച് നിവേദനം നൽകി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം വിദേശജയിലുകളിൽ ഇന്ത്യക്കാരുടെ എണ്ണം പതിനായിരത്തോളം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ജയിലുകളിൽ ദിനംപ്രതി ഇന്ത്യക്കാരുടെ മരണവും റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് സഭാംഗങ്ങളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മൊത്തം ലോക്സഭാ – രാജ്യസഭാ അംഗങ്ങളുടെയും പിന്തുണയോടെ സംയുക്തമായി ഒപ്പ് വെച്ച ഭീമഹർജി ഇന്ത്യൻ പാർലമെന്റിന് മുൻപാകെ സമർപ്പിക്കുമെന്ന്
യു ഡി എഫ് ലോക്സഭാ കൺവീനർ ആന്റോ ആന്റണി എം പി അറിയിച്ചു. ഇതിനകം എം.കെ രാഘവൻ എം.പി യുടെ പ്രത്യേക നിർദ്ദേശ പ്രകാരം തരൂർ ചെയർമാനായ കമ്മിറ്റി നവംബർ 28 ന് നടന്ന കമ്മിറ്റിയിൽ പരിഗണിച്ച് തുടർ നടപടികൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

2023 ൽ ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രധാനമന്ത്രി മുമ്പാകെ ഖത്തറിലെ ഇന്ത്യൻ തടവുകാരെ 2015 ൽ ഒപ്പ് വെച്ച ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരം സ്വദേശത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൂറിലധികം അപേക്ഷകൾ സമർപ്പിച്ചിരുന്നു. എന്നാൽ അവയെല്ലാം തന്നെ ഖത്തറിലെ ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരം അത്തരമൊരു ഉടമ്പടി നിലവിലില്ല എന്നും പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. 2024 ഓഗസ്റ്റിൽ എം.പി കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗിന്റെ മറുപടിയിൽ 2015 മുതൽ അത്തരമൊരു ഉടമ്പടി ഖത്തറുമായി നിലനിൽക്കുന്നു എന്ന് കൃത്യമായി വെളിപ്പെടുത്തിയിരുന്നു. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളുടെ ഇത്തരം മനോഭാവം പാവപ്പെട്ട ഇന്ത്യൻ പ്രവാസികളെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായി ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആർ സജിത്ത് പറഞ്ഞു. ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൻ എം പിമാരായ കെ.സി വേണുഗോപാൽ, ബെന്നി ബെഹനാൻ, കെ.രാധാകൃഷ്ണൻ, എൻ.കെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ,
കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, ഹാരിസ് ബീരാൻ, ജെബി മേത്തർ എന്നിവരും ദൗത്യത്തിന് അനുഭാവം പ്രകടിപ്പിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഇന്ത്യൻ പ്രവാസി മൂവ്മെന്റ് രക്ഷാധികാരിയമായ അഡ്വ പി.എം നിയാസിനൊപ്പം പ്രസിഡന്റ് ആർ.ജെ
സജിത്ത്, ജനറൽ സെക്രട്ടറി ഇറീന ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ തടവുകാരുടെ ബന്ധുക്കളും ദില്ലിയിൽ എം.പിമാരെ സന്ദർശിച്ചു.
വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ പ്രവാസി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആർ.ജെ സജിത്ത്, സലീന അബു, കെ. അബൂബക്കർ മുക്കം, എസ് സമീമ എന്നിവർ ഉൾപ്പെടെ തടവുകാരുടെ ബന്ധുക്കളും പങ്കെടുത്തു.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സ് വീണ്ടെടുക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

Next Story

കൊയിലാണ്ടിയിൽ സ്നേഹാരാമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു

Latest from Main News

ഗവ*മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട്* *07.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*’ഗവ*മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട്* *07.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* *1ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *2 സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *3ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു* *4.കാർഡിയോളജി’* *ഡോ.ജി.രാജേഷ്*

‘കുറത്തി  തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം; അണിയറ – മധു.കെ

കുറത്തി ശ്രീപാർവ്വതിയുടെ അവതാരമാണെന്നു വിശ്വസിക്കുന്ന കുറത്തി ഒരു ഉർവ്വരദേവതയാണ്. തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി വിവിധ കാവുകളിലും തറവാടുകളിലും സ്ഥാനം കൈക്കൊണ്ട കുറത്തിയമ്മ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കോഴിക്കോട് മെഡിക്കൽ

വടകര എൻഎച്ച് നിർമാണത്തിലെ പാളിച്ചകൾക്ക് പരിഹാരം വേണമെന്ന് ഷാഫി പറമ്പിൽ എംപി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന