കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സ് വീണ്ടെടുക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

1973 മുതൽ കലാസാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സിന് സമീപകാലത്ത് ഉണ്ടായ നിർജീവമായ അവസ്ഥയിൽ മനംനൊന്ത പഴയകാല പ്രവർത്തകരിൽ ചിലർ സമിതി ഊർജസ്വലമാക്കുന്നതിന് വേണ്ടി ഒത്തുകൂടി ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ഡിസംബർ ഒന്നാം തിയ്യതി വിപുലമായ പൊതുജനപങ്കാളിത്തത്തോടെ കൊല്ലം അളകയിൽ വെച്ച് യോഗം ചേരുകയും ചെയ്തു. പഴയകാല നാടക പ്രവർത്തകൻ കെ.എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പുന്നം കണ്ടി ഇ മോഹനൻ അദ്ധ്യക്ഷം വഹിച്ചു. പഴയകാലനാടക പ്രവർത്തകനും രചയിതാവും സംവിധായകനുമായ മേപ്പയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് പ്രശസ്ത നാടക പ്രവർത്തകൻ ഉമേഷ് കൊല്ലം, വൈസ് ചെയർമാൻ കണ്ണാടിക്കൽ ശശി വൈദ്യർ, ഊർമ്മിള ടീച്ചർ, ട്രഷറർ ബാലൻ പത്താലത്ത്, ദാമോദരൻ കുനിയിൽ, കുറുവങ്ങാട് ശ്രീധരൻ, ഇ.എസ് രാജൻ റിട്ടയേഡ് ഡി.ഡി.ഇ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ഭാവി പ്രവർത്തനങ്ങളെ കുറിച്ച് പങ്കെടുത്തവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും പ്രവർത്തനങ്ങൾക്ക് എല്ലാവരും കൂട്ടായി ഉണ്ടാകുമെന്നും യോഗം തീരുമാനിച്ചു.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ മഠത്തുംഭാഗത്ത് കൊപ്പാരത്ത് ബാലൻ നായർ അന്തരിച്ചു

Next Story

ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരു ദൗത്യ സംഘത്തെ ലോകപര്യടനത്തിന് അയക്കണം; എം പി മാരെ സന്ദർശിച്ച് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ